Skip to content

chithrodayamflashnews.com

October 16, 2026 8:14 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഷൊർണൂർ ആറാണിയിൽ നടുക്കം, വീട്ടിൽ നിന്നു കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി…

ഷൊർണൂർ: കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ സ്വന്തം വീട്ടിലെത്തിയ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ നഗരസഭ പരിധിയിലെ ആറാണി സ്വദേശിനി അലീനയെയാണ് വീടിന് സമീപത്തെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 25 വയസ്സായിരുന്നു പ്രായം. ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം..

ഇന്ന് പുലർച്ചെ മുതലാണ് അലീനയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ, വീടിന് അല്പം അകലെയുള്ള ആറാണിയിലെ ക്വാറിയുടെ മുകൾഭാഗത്ത് യുവതി ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ കണ്ടെത്തുക ആയിരുന്നു, ഇതോടെ സംശയം തോന്നിയ നാട്ടുകാർ ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ യുവതിയെ മരിച്ച കണ്ടെത്തിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് ഷൊർണൂർ പൊലീസും, അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഉച്ചയോടെ പുറത്തെടുത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയായ അലീന കഴിഞ്ഞ ദിവസമാണ് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാനായി സ്വന്തം വീട്ടിലെത്തിയത്. അലീനയ്ക്ക് 2 വയസ്സുള്ള മകനുണ്ട്.
​സംഭവത്തിൽ ഷൊർണൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6