Skip to content

chithrodayamflashnews.com

Asnap 1409

വിലയുള്ള വസ്തു

ഓര്‍മകള്‍ക്കു വിലയേറി.
വലിച്ചെറിഞ്ഞവരെ
ഓര്‍മയിലേക്ക്
അടുപ്പിക്കുമൊരു
കാലമായി.

മരിച്ചുപോയ
സ്മൃതികണങ്ങളെ
വെറുതെ നിനച്ചിരിക്കാന്‍
കൊതിയായി.

ചുറ്റുവട്ടം നിറയെ
കച്ചവടക്കമ്പനികള്‍
കുമിഞ്ഞുകൂടി.

ഓര്‍മ്മകള്‍ വീണ്ടെടുത്തു
നല്‍കുമെന്നൊരു
നിറം പാകിയ ബോര്‍ഡില്‍
കണ്ണുകള്‍ പലതവണ ഉടക്കി.

ആയിരങ്ങള്‍
പതിനായിരങ്ങള്‍
ലക്ഷങ്ങള്‍ കോടികള്‍
ഓര്‍മകള്‍ക്കു വിലയേറി.

മധുരമുള്ളൊരു
നിമിഷത്തെ ഓര്‍മയ്ക്ക്
ലക്ഷം നല്‍കി ഞാന്‍
ബാല്‍ക്കണിയുടെ
തൂവല്‍ച്ചന്തത്തില്‍
വന്നിരുന്നു.

കണ്ണിമാങ്ങനിറമുള്ള ഓര്‍മ!
അന്നെനിക്ക് ഏഴു വയസ്.
ഉപ്പും മുളകും കൂട്ടി ചേര്‍ത്തിളക്കി
നാവില്‍ വെള്ളം തുളുമ്പും നേരത്ത്
ഓര്‍മ്മകള്‍ പടികളിറങ്ങി മാഞ്ഞൂ.

ലക്ഷം പണം കൊണ്ടോടി വീണ്ടും.
പക്ഷെ, മറ്റാരോ
കൂടുതല്‍ പണം വീശിയെന്റെ
ഓര്‍മകളെ വിലയ്ക്കു വാങ്ങിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6