Skip to content

chithrodayamflashnews.com

October 16, 2026 1:52 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അച്ഛനും അമ്മയും വഴക്ക് പറഞ്ഞതിന് അനുജനെയും കൂട്ടി വീടുവിട്ടു, ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ചിത്രദുര്‍ഗയിലെത്തി; കുട്ടികളെ പൊലീസ് കണ്ടെത്തി….

ബെംഗളൂരുവില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള കുട്ടികളെ കണ്ടെത്തി.

സർക്കാർ ബസില്‍ കയറി സംസ്ഥാനത്തുടനീളം സഞ്ചരിച്ച കുട്ടികളെ ചിത്രദുർഗയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.

മാറത്തഹള്ളി അശ്വത്ത് നഗറില്‍ നിന്നാണ് മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് പിന്നാലെ പതിമൂന്നുകാരി ഇളയ സഹോദരനായ ഒൻപത് വയസുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വീടുവിട്ടിറങ്ങിയ ഇരുവരും നേരെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസില്‍ കയറി. കയ്യില്‍ പണമുണ്ടായിരുന്നില്ല. എന്നാല്‍ ആധാർ കാർ‍ഡ് ഉണ്ടായിരുന്നു. ആധാർ കാർഡുള്ള വിദ്യാർത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും കർണാടകയില്‍ സർക്കാർ ബസില്‍ യാത്ര സൗജന്യമാണെന്ന് പതിമൂന്നുകാരിക്ക് അറിയാമായിരുന്നു. ഒൻപതുകാരന് ടിക്കറ്റെടുത്തില്ല. അങ്ങനെ തുടങ്ങിയ യാത്ര ഷിമോഗയും കടന്ന് ചിത്രദുർഗയിലെത്തി. ഇതിനിടെ കുട്ടികളെ കാണാനില്ലെന്ന് മനസിലാക്കിയ രക്ഷിതാക്കള്‍ പരിഭ്രാന്തരായി. ഇവർ ബെംഗളൂരും എച്ചഎഎല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയ എച്ച്‌എഎല്‍ പൊലീസ്, കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഈ ചിത്രം കണ്ട ഒരു യാത്രക്കാരൻ വിവരമറിയിച്ചതോടെയാണ് കുട്ടികള്‍ ചിത്രദുർഗയിലുണ്ടെന്ന് അറിഞ്ഞത്. പൊലീസിടപ്പെട്ട് ഇരുവരെയും തിരികെ എത്തിച്ചു. രണ്ടുപേരെയും രക്ഷിതാക്കള്‍ക്ക് കൈമാറി.

ചിത്രോദയം Dew Drops

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6