കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടപ്പോരിനു യോഗ്യത നേടി കേരളം. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകര്‍ത്താണ് തുടർച്ചയായ രണ്ടാം തവണ കേരളം ഫൈനലിൽ എത്തുന്നത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം സർവീസസിനായിരുന്നു. കേരളത്തിന്‍റെ പതിനാറാം ഫൈനലാണ്. മത്സരത്തില്‍ കേരളത്തിനായി മുഹമ്മദ് റിയാസ് ഇരട്ടഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ അജ്‌സൽ, വിഘ്നേഷ് എന്നിവരും പഞ്ചാബിനെതിരെ … Continue reading കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ