Skip to content

chithrodayamflashnews.com

October 16, 2026 12:08 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടപ്പോരിനു യോഗ്യത നേടി കേരളം. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകര്‍ത്താണ് തുടർച്ചയായ രണ്ടാം തവണ കേരളം ഫൈനലിൽ എത്തുന്നത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം സർവീസസിനായിരുന്നു. കേരളത്തിന്‍റെ പതിനാറാം ഫൈനലാണ്.

മത്സരത്തില്‍ കേരളത്തിനായി മുഹമ്മദ് റിയാസ് ഇരട്ടഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ അജ്‌സൽ, വിഘ്നേഷ് എന്നിവരും പഞ്ചാബിനെതിരെ വലകുലുക്കി. പതിനാറാം മിനിറ്റിൽ മുഹമ്മദ്‌ അജ്‌സലാണ് ആദ്യം ലക്ഷ്യം കണ്ടത്. വി അർജുൻ എടുത്ത കോർണർ കിക്കിന് അജ്‌സൽ തലവക്കുകയായിരുന്നു. 34-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ പിറന്നത്. അർജുൻ നൽകിയ കോർണർ ബിബിൻ അജയൻ വഴി മുഹമ്മദ് റിയാസിലേക്ക്.

അവസരം മുതലെടുത്ത റിയാസ് കേരളത്തിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇടവേളക്ക് പിരിയും മുമ്പ് വിഘ്നേഷ് കൂടി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ കേരളം മൂന്ന് ഗോളിന് മുന്നിലെത്തി. ഇരുപകുതികളിലും ഗോളടിക്കാനുള്ള പഞ്ചാബിന്‍റെ ശ്രമം കേരളത്തിന്‍റെ ശക്തമായ പ്രതിരോധം തടഞ്ഞു. 84-ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഇ. സജീഷ് ഒരുക്കിയ പാസിൽ റിയാസ് മത്സരത്തിലെ തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി.

അതേസമയം റെയിൽവേസിനെ രണ്ട് ഗോളിന് വീഴ്‌ത്തിയാണ് സർവീസസ് ഫൈനലിൽ പ്രവേശിച്ചത്. അഭിഷേക് പവാറിന്‍റെ ഇരട്ടഗോളാണ് സർവീസസിനു കലാശപ്പോരിനു വഴിതുറന്നത്. എഴുതവണ ജേതാക്കളായ ടീം 2023ലാണ് അവസാനമായി ചാമ്പ്യന്മാരായത്. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ.

സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ കഴിഞ്ഞതവണ കലാശപ്പോരില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ നേട്ടത്തോടെ ബംഗാളായിരുന്നു അന്ന് കിരീടമണിഞ്ഞത്.

22 അംഗ കേരള ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും ജി.സഞ്ജുവാണ് നയിക്കുന്നത്. എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്‍. എബിന്‍ റോസാണ് സഹപരിശീലകന്‍. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6