Skip to content

chithrodayamflashnews.com

November 29, 2026 12:04 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ജോലി ചെയ്യുന്ന വീട്ടിലെ ദമ്പതികൾക്ക് വിവാഹവാർഷിക ദിനത്തിൽ റോസാപ്പൂവും ചോക്ലേറ്റും സർപ്രൈസ് സമ്മാനം നൽകി വീട്ടുജോലിക്കാരി. ദീദിയുടെ കാൽതൊട്ട് വന്ദിച്ച് യുവാവും യുവതിയും. ഹൃദയസ്‌പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നമ്മുടെ കണ്ണുകളും ഹൃദയവും ഒരു പോലെ വന്നുതൊടുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

താൻ ജോലി ചെയ്യുന്ന വീട്ടുടമകളുടെ വിവാഹവാർഷികത്തിന് സമ്മാനമായി ഒരു റോസാപ്പൂവും ചോക്ലേറ്റുമായി എത്തിയ വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

ബെംഗളൂരുവിലെ നേഹ ഹർചന്ദാനി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേഹ തന്റെ വിവാഹവാർഷികത്തെക്കുറിച്ച് വീട്ടിലെ ജോലികളിൽ സഹായിക്കാനായി എത്തുന്ന ‘ദീദി’യോട് വെറുതെ ഒന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇത് ഓർത്തുവെച്ച ദീദി, ദമ്പതികൾക്കായിഒരു റോസാപ്പൂവും ചോക്ലേറ്റുമായി എത്തുകയായിരുന്നു. തന്റെ ഭർത്താവിനോട് പറഞ്ഞ് ബ്ലിങ്കിറ്റ് വഴിയാണത്രെ ദീദി ഇവ രണ്ടും ഓർഡർ ചെയ്തത്.

ദീദിയുടെ അപ്രതീക്ഷിതസമ്മാനം നേഹയെ ശരിക്കും അമ്പരപ്പിച്ചു. ‘ദീദി, എന്തിനാണ് ഇന്ന് ഇതൊക്കെ കൊണ്ടുവന്നത്? ദീദി നിങ്ങൾ എത്ര ക്യൂട്ടാണ്!’ എന്ന് അവൾ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിനു മറുപടിയായി സ്നേഹത്തോടെ തന്റെ സമ്മാനം ദീദി അവർക്ക് നേരെ നീട്ടുകയാണ്. ദീദിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ചാണ് ദമ്പതികൾ തങ്ങളുടെ നന്ദി അറിയിച്ചത്. ‘ദീദി, നിങ്ങളുടെ അനുഗ്രഹം എന്നും കൂടെയുണ്ടായാൽ മതി’ എന്ന് അവർ പറയുന്നതും വീഡിയോയിൽ കാണാം.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ നൂറുകണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ‘ഇത് വിലമതിക്കാനാവാത്തതാണ്’ എന്ന് ഒരാൾ കുറിച്ചപ്പോൾ, ‘ഇത്തരത്തിലുള്ള സ്നേഹം നിറഞ്ഞ കാഴ്ചകൾ കാണാനാണ് ഞാൻ ഇന്റർനെറ്റ് ബില്ല് തന്നെ അടയ്ക്കുന്നത്’ എന്നാണ് മറ്റൊരാൾ കമന്റ്റ് ചെയ്‌തത്‌. ദീദിയുടെ സ്നേഹത്തോടൊപ്പം തന്നെ, അവരെ ആദരവോടെ കണ്ട് കാൽ തൊട്ടു വന്ദിച്ച ദമ്പതികളുടെ മനോഭാവത്തെയും സോഷ്യൽ മീഡിയ പ്രശംസിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6