Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി )15 – 02-2026 ഞായറാഴ്ച ഉത്രാട oനക്ഷത്രം മകരക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സാമ്പത്തിക നേട്ടം പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കുടുംബ സുഖം , ദൂരയാത്രകളെ ( ക്ഷേത്ര ദർശന ) കുറിച്ചാലേചന ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o സഹോദരങ്ങൾക്ക് വേണ്ടി സമയനഷ്ടം വരാതെ നോക്കണം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ബന്ധു സഹകരണം കുറയും ജന സ്നേഹം വർദ്ധിക്കും ധനലാഭം കുറയും മുതലായവ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) : കർമ്മ വിഘ്നം മാറി വരും , പൂർവീക ധനംകിട്ടും, അഭിമാന o, ദ്രവ്യലാഭം – അധികാരികളുടെ സഹകരണം- ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മ സിദ്ധിയ്ക്ക് തടസ്സങ്ങൾ , ധനനഷ്ടം ആരോഗ്യം ഇ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം,കർമ്മ വിജയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) . രോഗശമനം,, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വേണ്ടി വരും ജനസഹകരണം അധികാരികളുടെ സഹായം ഇവഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വ്യാപാരികൾക്ക് യാത്ര തടസ്സങ്ങൾ പ്രതീക്ഷിക്കണം . ധനലാഭം, വ്യാപര നേട്ടം കുറയുംസ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സ്ത്രി സൗഹൃദം വന്നുചേരും.ധനവ്യയം വർദ്ധിക്കും ,,പ്രവർത്തി വിജയം രോഗ ശമനം, ദൂരയാത്ര, ഇവ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ( ഉത്രട്ടാതിയും രേവതിയും ചേർന്നതു്) സത് മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, ഏജൻസി വ്യാപരികൾക്ക് ഗുണം, Marketing ൽ വിജയം കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിജയം, ദൂര യാത്രകൾ,ഇവ ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6