വിടവാങ്ങിയത് ശാസ്ത്രലോകത്തെ മലയാളി തിളക്കം ഡോ. നിജു നാരായണന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം കണ്ണീരണിഞ്ഞു…

കലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായിരുന്ന ഡോ. നിജു നാരായണന്റെ (48) ആകസ്മിക വിയോഗം പ്രവാസി മലയാളി സമൂഹത്തെയും, ശാസ്ത്രലോകത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കലിഫോർണിയയിലെ മൗണ്ടൻ ഹൗസിലെ വസതിയിലായിരുന്നു അന്ത്യം. ലോകപ്രശസ്തമായ ബർക്കിലി ലാബിലെ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ ഡോ. നിജു, തന്റെ ഗവേഷണങ്ങളിലൂടെ ശാസ്ത്രലോകത്തിന് അമൂല്യമായ സംഭാവനകളാണ് നൽകിയത്. ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം തന്നെ, … Continue reading വിടവാങ്ങിയത് ശാസ്ത്രലോകത്തെ മലയാളി തിളക്കം ഡോ. നിജു നാരായണന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം കണ്ണീരണിഞ്ഞു…