കലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായിരുന്ന ഡോ. നിജു നാരായണന്റെ (48) ആകസ്മിക വിയോഗം പ്രവാസി മലയാളി സമൂഹത്തെയും, ശാസ്ത്രലോകത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കലിഫോർണിയയിലെ മൗണ്ടൻ ഹൗസിലെ വസതിയിലായിരുന്നു അന്ത്യം. ലോകപ്രശസ്തമായ ബർക്കിലി ലാബിലെ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ ഡോ. നിജു, തന്റെ ഗവേഷണങ്ങളിലൂടെ ശാസ്ത്രലോകത്തിന് അമൂല്യമായ സംഭാവനകളാണ് നൽകിയത്. ഔദ്യോഗിക ജീവിതത്തിലെ മികവിനൊപ്പം തന്നെ, ലാളിത്യവും കരുണയും നിറഞ്ഞ അവരുടെ വ്യക്തിത്വം സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവർക്കും എന്നും മാതൃകയായിരുന്നു..
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും, കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി
ഇന്നത്തെദിവസഫലം ( പൊതുവായി )17- 02 – 2026 ചൊവ്വാഴ്ച അവിട്ടംനക്ഷത്രം – കുംഭവക്കൂർ
No Comment.