ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങളാണ് വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇറാനെ ആക്രമിക്കുന്നതിനായി ഇന്ത്യൻ തുറമുഖങ്ങളാണ് അമേരിക്ക ഉപയോഗിക്കുന്നതെന്ന വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ മുൻ സൈനികൻ കേണൽ ഡഗ്ളാസ് മാക്‌ഗ്രിഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായതിനുപിന്നാലെയാണ് വിശദീകരണം. ഇറാനെതിരായുള്ള യുദ്ധത്തിൽ ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കേണൽ ഡഗ്ളാസ് അഭിമുഖത്തിൽ പറഞ്ഞത്. ‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. തുറമുഖ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതോടെ വീണ്ടും ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനെയാണ് നാവികസേന പറയുന്നത്’- എന്നായിരുന്നു … Continue reading ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങളാണ് വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം