Skip to content

chithrodayamflashnews.com

November 29, 2026 10:42 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

4 വർഷത്തെ ദാമ്പത്യം അവസാനിച്ചു. റോഡരികിലിട്ട് മുടിയിൽ കുത്തിപ്പിടിച്ച്, പിന്നാലെ ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി. 28കാരി മരണപ്പെട്ടത് ഭർത്താവിന്റെ സംശയരോഗത്തിൽ..

കർണാടക: കലബുറഗിയിൽ ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് ക്രൂരമായി ഉപദ്രവിച്ച ശേഷം കാർ ഓടിച്ചു കയറ്റി ജീവനെടുത്തു. മഹാരാഷ്ട്ര ബാരാമതി സ്വദേശിനിയായ ഷൈല (28) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അക്ഷയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു..

വ്യാഴാഴ്ച രാവിലെ തീർത്ഥാടന കേന്ദ്രമായ ഗാണഗാപൂരിലേക്കുള്ള യാത്രയ്ക്കിടെ ബള്ളൂർഗ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. മാരുതി എർട്ടിഗ കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ തമ്മിൽ വാഹനത്തിനുള്ളിൽ വെച്ച് തർക്കമുണ്ടായി. തുടർന്ന് അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും മുടിയിൽ കുത്തിപ്പിടിച്ച് റോഡിലിട്ട് ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു.

​ഷൈലയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇടപെട്ട് അക്ഷയിനെ തടയുകയും ഷൈലയെ നിർബന്ധിച്ച് തിരികെ കാറിൽ കയറ്റി വിടുകയും ചെയ്തു. പ്രശ്നം പരിഹരിച്ചെന്ന് കരുതി നാട്ടുകാർ പിരിഞ്ഞെങ്കിലും മിനിറ്റുകൾക്കകം അക്ഷയ് വീണ്ടും അക്രമാസക്തനായി. കാർ അല്പം മുന്നോട്ട് ഓടിച്ച ശേഷം ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും, ആളുകൾ നോക്കിനിൽക്കെ ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റുകയുമായിരുന്നു.

​അക്ഷയ് ഉപദ്രവിക്കുന്നതും, പിന്നീട് കാർ കയറ്റുന്നതുമായ ഭയാനകമായ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവാകും. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.​പ്രതിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കി..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6