Skip to content

chithrodayamflashnews.com

November 29, 2026 1:08 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം; ഏപ്രില്‍ നാലിന് കപ്പല്‍ ഗുജറാത്തില്‍

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് വരുന്നു. ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ എസ്‌വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിലായിരിക്കും എണ്ണ ഇന്ത്യയിലേക്ക് കൊണ്ടുവരിക

ഇറാനില്‍ നിന്ന് യാത്ര തിരിച്ച കപ്പല്‍ ഏപ്രില്‍ നാലിന് (ശനിയാഴ്ച) ഗുജറാത്തിലെ ദീന്‍ദയാല്‍ തുഖമുഖത്ത് നങ്കൂരമിടും. 2015ലെ ആണവകരാറില്‍നിന്ന് പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇറാനിയന്‍ എണ്ണ ഉപേക്ഷിച്ചിരുന്നു.

ദേശീയ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2019ന് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കേണ്ടി വന്നത്. ഈ സാഹചര്യങ്ങള്‍ക്ക് രാഷ്ട്രീയപരമായി വ്യത്യാസം വന്നിട്ടില്ലെങ്കിലും രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്താണ് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചത്.ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചത് ഇന്ത്യയെയും ബാധിച്ചിരുന്നു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യയിലേക്കുള്ള പത്തോളം വിദേശ എണ്ണക്കപ്പലുകളും 18 ഇന്ത്യന്‍ കപ്പലുകളും കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യയടക്കമുള്ള അഞ്ച് സൗഹൃദരാജ്യങ്ങളുടെ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടുമെന്ന് നേരത്തേ ഇറാന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള എല്‍പിജി കപ്പലുകളടക്കം ഹോര്‍മുസ് കടന്നിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6