Skip to content

chithrodayamflashnews.com

November 29, 2026 9:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ടിസിഎസിലെ നിർബന്ധിത മതംമാറ്റ ശ്രമം; ഒളിവിൽ പോയ നിദ ഖാൻ ഗർഭിണിയെന്ന് കുടുംബം, മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടിസിഎസ്) വനിതകൾക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ കേസിലെ ഒളിവിൽ പോയ എച്ച് ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
നാസിക്കിലെ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിദ ഖാൻ ഗർഭിണിയാണെന്നാണ് കുടുംബം പറയുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും ഒരു പുരുഷനും) നൽകിയ പരാതിയിൽ ഏഴ് ജീവനക്കാരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുക്കുകയും ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തു. ഈ സമിതിയിലെ അംഗങ്ങൾ ഇന്ന് നാസിക്കിലെ ഓഫീസിലെത്തി തെളിവെടുപ്പ് നടത്തും.അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ടിസിഎസ് ഔട്ട് സോഴ്സിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ ജീവനക്കാർ അടുത്തിടെയാണ് ഓഫീസിൽ അരങ്ങേറിയ ആസൂത്രിത നീക്കം പുറത്തുവിട്ടത്.അറസ്റ്റിലായവർക്ക് തീവ്രവാദ സംഘടനകളുടെ സഹായം, വിദേശസഹായം എന്നിവ ലഭിച്ചിട്ടുണ്ടോ എന്നുകണ്ടെത്താൻ എൻഐഎ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. പിടിയിലായ ആറ് പുരുഷന്മാരും ഒറ്റ സംഘത്തെപ്പോലെയാണ് പെരുമാറിയതെന്നും പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6