Skip to content

chithrodayamflashnews.com

November 29, 2026 9:30 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഭർത്താവിന്റെ മരണത്തിന് പിന്നാലെ ജീവിതം തകർന്നു… രണ്ട് മക്കളുമായി അമ്മയെ കാണാതായി; ദിവസങ്ങൾക്കൊടുവിൽ പുഴയിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച.

അന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോൾ കണ്ടത് തലേദിവസത്തെ ഉറുമ്പരിച്ച ഭക്ഷണവും… ആരുമില്ലാതെ തുറന്ന് കിടക്കുന്ന വീടും

ബിഹാറിൽ നിന്നുള്ള ഈ ദുരന്തവാർത്തയുടെ പിന്നിലെ സംഭവങ്ങൾ എന്താണ്?

ബിഹാർ: ഭർത്താവിന്റെ മരണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സംഘർഷത്തിലുമായിരുന്ന യുവതിയെയും രണ്ട് മക്കളെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ .

സുനിത എന്ന യുവതിയാണ് മരിച്ചതായി പറയപ്പെടുന്നത്. തുന്നൽ ജോലി ചെയ്താണ് സുനിത കുടുംബം പുലർത്തിയിരുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സുനിതയ്ക്കും ഭർത്താവ് ചോട്ടുവിനും അടുത്ത ബന്ധുക്കളുടെ കാര്യമായ പിന്തുണ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ചോട്ടുവിനെ പരിചയപ്പെട്ടതിനെ തുടർന്ന് സുനിത വിവാഹിതയായി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ടായിരുന്നു. . തടി മില്ലിലെ പണിയായിരുന്നു ചോട്ടുവിന്.. കടുത്ത ശ്വാസംമുട്ട് കാരണം മിക്ക ദിവസവും ചോട്ടുവിനു പണിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.. ആസ്പത്രിയിൽ അഡ്മിറ്റ് ആയി.
ശ്വാസകോശം ചുരുങ്ങി., കടുത്ത ശ്വാസം മുട്ടു കാരണം. അഞ്ചാം ദിവസം. ചോട്ടു മരണത്തിന് കീഴടങ്ങി
എന്നാൽ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി. വരുമാനമാർഗം ഇല്ലാതായതോടെ രണ്ട് മക്കളെയും വളർത്തുന്നത് സുനിതയ്ക്ക് വലിയ പ്രതിസന്ധിയായി. ചെറിയ തുന്നൽ പണികളിൽ കൂടിയാണ് കുട്ടികൾക്കുള്ള ഭക്ഷണത്തിനായി വരുമാനമാർഗം കണ്ടെത്തിയിരുന്നത്.

ഭർത്താവിന്റെ മരണത്തിന് പിന്നാലെ സുനിത കടുത്ത മാനസിക സമ്മർദത്തിലായി, പിന്നീട് ആളുകളുമായി ഇടപഴകുന്നത് കുറച്ചിരുന്നുവെന്നും സമീപവാസികൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായതോടെ വീട്ടിൽ ഭക്ഷണത്തിനുപോലും പ്രയാസമുണ്ടായിരുന്നുവെന്നാണ് വിവരം.

വല്ലപ്പോഴും അയൽവാസികൾ എത്തിച്ചുനൽകുന്ന ഭക്ഷണമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം. ചില അവസരങ്ങളിൽ തലേദിവസം ലഭിച്ച ഭക്ഷണം പോലും വീട്ടിൽ അവശേഷിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. കുട്ടികളുടെ കാര്യത്തിലും സുനിത ആവശ്യമായ പരിചരണം കൊടുത്തിരുന്നില്ല.. അടഞ്ഞു കിടക്കുന്ന മുറികളിൽ തന്നെയാണ് മല മൂത്ര വിസർജനം നടത്തിയിരുന്നത്.

സുനിത ആളുകളുമായി അകലം പാലിക്കാൻ തുടങ്ങിയതോടെ സമീപവാസികൾക്ക് സംശയം തോന്നി. തുടർന്നുള്ള ദിവസങ്ങിൽ ആളുകളെ ആ വീട്ടിലോട്ട് അടുപ്പിക്കാൻ സുനിത കൂട്ടാക്കിയില്ല
തുടർന്ന് പ്രദേശത്തെ നാട്ടുതലവനെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുതലവനും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ സുനിതയെയും കുട്ടികളെയും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

. സംഭവവുമായി ബന്ധപ്പെട്ട മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ആവശ്യമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്., മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്താണ് കണ്ടെത്തിയത് തുടങ്ങിയ വിവരങ്ങളും സ്ഥിരീകരിക്കേണ്ടതുണ്ട്.

ഭർത്താവിന്റെ മരണശേഷം സാമ്പത്തികമായും മാനസികമായും ഒറ്റപ്പെട്ട ഒരു കുടുംബത്തിന്റെ ദുരന്തമാണ് സംഭവത്തിലൂടെ പുറത്തുവരുന്നത്. കുടുംബം നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ചും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6