Skip to content

chithrodayamflashnews.com

October 15, 2026 6:11 am

ജീവിതത്തിലെ തിരിച്ചടികൾക്കും പിന്നാലെ വന്ന പക്ഷാഘാതത്തിനും മുന്നിൽ തളരാതെ പോരാടുന്ന പ്രിയ കലാകാരൻ ഉല്ലാസ് പന്തളത്തിന് കരുതലിന്റെ കൈത്താങ്ങുമായി നടൻ ബാല.

ഓണക്കാലത്ത് ഉല്ലാസിന്റെ കുടുംബത്തിന് ധനസഹായം നൽകിയ ബാല, അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ്ണമായും ശരിയാകുന്നത് വരെ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി.

“മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് ഇനി പബ്ലിസിറ്റിയുടെ ആവശ്യമില്ല. ജീവിതത്തിൽ ഒരാൾ തളർന്നുപോയാൽ കൂടെനിൽക്കാൻ ആൾക്കാരുണ്ടാകണം. കലാകാരന്മാർക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇദ്ദേഹം ശക്തമായി തിരികെ വരണം, മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം സിനിമകൾ ചെയ്യണം!” – ബാല പറയുന്നു.

റിയാലിറ്റി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും നമ്മളെ ഒരുപാട് ചിരിപ്പിച്ച ഉല്ലാസ് പന്തളം, ഇടത് വശം ഭാഗികമായി തളർന്നിട്ടും വേദിയിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ്. പ്രിയ കലാകാരന് താങ്ങായി മാറിയ ബാലയുടെ ഈ നല്ല മനസ്സിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6