ബെംഗളൂരുവിലെ അനന്ത് നഗറിൽ മെധ അകർഷ് എന്ന മലയാളി യുവതി റോഡിലെ വലിയ കുഴിയിൽ വീണ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലേക്ക് സഹപ്രവർത്തകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപം, ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായിരുന്നു അപകടം.
റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വർഷങ്ങളായി റോഡ് അറ്റകുറ്റപ്പണി നടത്താത്തതും മഴയിൽ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടതും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. മെധയുടെ മരണത്തിന് പിന്നാലെ നൂറുകണക്കിന് പേർ മെഴുകുതിരി തെളിച്ച് പ്രതിഷേധ മാർച്ച് നടത്തി. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും അടിയന്തരമായി റോഡ് പുനർനിർമിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
No Comment.