ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ആഗ്രഹത്തിനും മുൻഗണന നൽകി, കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ഭാര്യയെ മുൻകൈയെടുത്തു വിവാഹം കഴിച്ചുകൊടുത്ത് ഭർത്താവ്…!!
ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ അപൂർവ്വ സംഭവം നടന്നത്…!!
വിവാഹം കഴിഞ്ഞ് അധികനാൾ തികയുന്നതിന് മുൻപാണ് യുവതിയെ കാണാതാകുന്നത്.!! തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു…!!
കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താല്പര്യമെന്ന് യുവതി വ്യക്തമാക്കിയതോടെ ഭർത്താവ് പക്വതയാർന്ന നിലപാട് സ്വീകരിക്കുകയായിരുന്നു…!!

ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിർബന്ധിച്ച് കൂടെ നിർത്തുന്നത് ഭാര്യക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും, തർക്കങ്ങളും വഴക്കുകളും ഒഴിവാക്കുകയാണ് നല്ലതെന്നും കരുതിയാണ് ഭർത്താവ് ഈ തീരുമാനമെടുത്തത്…!!
തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ഭർത്താവ് തന്നെ മുൻകൈയെടുത്ത് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തു..!!
ഭർത്താവിന്റെ പക്വതയാർന്ന തീരുമാനത്തെയും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള ബഹുമാനത്തെയും അനുകൂലിച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയപ്പോൾ, പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളെ ചൂണ്ടിക്കാട്ടി വിമർശിക്കുന്നവരും കുറവല്ല…!!
No Comment.