Skip to content

chithrodayamflashnews.com

November 29, 2026 8:57 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒരു ക്രിമിനൽ കുടുംബത്തിന്റെ കഥയും അമ്പരപ്പിക്കുന്ന അറസ്റ്റ് വിവരങ്ങളും…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യമനസ്സാക്ഷിയെ നടുക്കിയ ബിഹാറിലെ ജാമുയി ലൈംഗികാതിക്രമ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം….

ബിഹാറിലെ ജാമുയിയിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയും പരസ്യമായി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കുറ്റവാളികൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത അമർഷമാണ് ഉയർന്നത്.

കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിനെ മൂന്ന് ദിവസത്തെ കഠിനമായ തിരച്ചിലിനൊടുവിലാണ് ബിഹാർ പോലീസ് പിടികൂടിയത്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിന് വെടിവെച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്. നിലവിൽ ഇയാൾ ജയിലിലാണ്. കൂടാതെ ജാമുയിയിലെ ഒരു അഭിഭാഷകനും ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്..

മകൻ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പ്രതിയുടെ അമ്മ സൻസാർ ദേവി നടത്തിയ പ്രതികരണമാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്. ” തൻ്റെ മകൻ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവളെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് അവർ വാദിച്ചത്. എന്ന് മാത്രമല്ല, രാത്രി ആൺകുട്ടിയോടൊപ്പം പുറത്തുപോയ ആ പെൺകുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്യേണ്ടതെന്നും അവർ പരസ്യമായി വിളിച്ചുപറഞ്ഞു “…
സ്വന്തം മകൻ്റെ കുറ്റകൃത്യത്തെ ന്യായീകരിക്കാൻ ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന ഇവരുടെ നിലപാടിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

ഈ സംഭവത്തിലെ ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു വശം പ്രതി നന്ദൻ യാദവിന്റെ കുടുംബ പശ്ചാത്തലമാണ്. മകനെ തിരഞ്ഞ് പോലീസ് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ അവിടെയുണ്ടായിരുന്ന അയാളുടെ പിതാവ് ഗണൗരി യാദവിനെ പോലീസ് തിരിച്ചറിഞ്ഞു. 2003-ൽ നടന്ന ഒരു ഇരട്ടക്കൊലപാതക കേസിൽ പ്രതിയായി കഴിഞ്ഞ 23 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളിയായിരുന്നു അയാൾ. മകന്റെ പാപം കാരണം വഴി ഒടുവിൽ ആ അച്ഛനും ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്.

നിയമപരമായ സംരക്ഷണംഇന്ത്യൻ നിയമപ്രകാരം (POCSO ആക്ട്) ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളോ പേരോ പരസ്യപ്പെടുത്തുന്നത് കടുത്ത ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് തന്നെ പെൺകുട്ടിയുടെ സ്വകാര്യതയും സുരക്ഷിതത്വവും മുൻനിർത്തി അവരുടെ യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാൻ ബിഹാർ പോലീസ് മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6