Skip to content

chithrodayamflashnews.com

October 14, 2026 12:06 pm

ഭിന്നശേഷിക്കാരിയായ അമ്മയെ ഉപേഷിച്ച് സ്വയം രക്ഷപ്പെട്ടില്ല , അമ്മയ്‌ക്കൊപ്പം വെന്ത് മരിച്ച് മകൻ , കണ്ണീർ നോവായി അമ്മയും മകനും ?

ഏവരെയും ഒരു നിമിഷം കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നോയിഡയിലെ സ്ലീപ്പർ ബസിലുണ്ടായ തീപിടുത്തത്തിൽ അമ്മയും മകനും വെന്തുമരിച്ചു. ഭിന്നശേഷിക്കാരിയായ അമ്മയ്ക്ക് ബസിന്റെ ഏറ്റവും പിറകിലായിരുന്നു സീറ്റ് ലഭിച്ചത് . അമ്മയും മകനും ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബസിന് തീപിടിച്ചത് .

ബസിന് തീപിടിച്ചതോടെ വിന്ഡോ തകർത്ത് പലരും ബസിന് പുറത്തേക്ക് ചാടിയെങ്കിലും കാലിന് പ്രേശ്നമുള്ള സുനിതയ്ക്ക് അതുവഴി പുറത്തേക്ക് ചാടാൻ കഴിഞ്ഞില്ല . മകൻ ശശാങ്ക് കഴിയും വിധത്തിൽ അമ്മയെ രക്ഷപെടുത്താൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല . അമ്മയെ ഉപേക്ഷിച്ച് പുറത്തേക്ക് ചാടാൻ ശശാങ്കിനോട് പുറത്തുനിന്നവർ ആവശ്യപ്പെട്ടു. പക്ഷേ, മരണഭയത്തിനിടയിലും മകന്റെ മനസ്സിൽ ആദ്യം വന്നത് സ്വന്തം ജീവനായിരുന്നില്ല , അമ്മയുടെ ജീവനായിരുന്നു

കഴിയുന്നത്ര അമ്മയെ രക്ഷപ്പെടുത്താൻ ശശാങ്ക് ശ്രമിച്ചു. എന്നാൽ തീയുടെ ശക്തിക്ക് മുന്നിൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടു. അമ്മയെ തനിച്ചാക്കി രക്ഷപ്പെടാൻ ആ മകന് മനസ്സുണ്ടായിരുന്നില്ല. അമ്മയോടൊപ്പം ജീവിച്ച മകൻ, അമ്മയോടൊപ്പം തന്നെ മരണത്തെയും നേരിട്ടു. ? ഒടുവിൽ ആ അമ്മയും മകനും ഒരുമിച്ച് മരണത്തിന് കീഴടങ്ങി.

ഡിഎൻഎ പരിശോധനയിലൂടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് . നോയിഡയിൽ നിന്നും മഹോബയിലേക്ക് പോയ സ്ലീപ്പർ ബസിന് ബുധനാഴ്ചയാണ് എസി പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്

 

 

30 കോടി ഓണം ബംബർ കണ്ണൂർ സ്വദേശി സുജിത്തിന് 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6