ലഡാക്കിലെ പെട്രോൾ പമ്പിൽ കുഞ്ഞിനെയും ചേർത്തുപിടിച്ച് ജോലി ചെയ്യുന്ന ഒരമ്മയുടെ കാഴ്ച സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികൾക്കു മുന്നിൽ തളർന്നുപോകാതെ, തന്റെ കുഞ്ഞിന്റെ നല്ലൊരു ഭാവിക്കായി അധ്വാനിക്കുന്ന ആ അമ്മയുടെ ദൃശ്യങ്ങൾ കണ്ട നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. പ്രിയങ്ക എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയ്ക്ക് 9.3 മില്യണിലധികം കാഴ്ചക്കാരാണ്. വീഡിയോ ഇത്രയധികം ആളുകളിലേക്ക് എത്തിയ വിവരം പോലും അറിയാതിരുന്ന ആ അമ്മയുമായി പ്രിയങ്ക വീഡിയോ കോളിലൂടെ സംസാരിക്കുകയും, ആളുകളുടെ സ്നേഹവും സഹായവാഗ്ദാനങ്ങളും അറിയിക്കുകയും ചെയ്തു.

ലഭിക്കുന്ന സഹായം കുഞ്ഞിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രിയങ്ക അഭ്യർഥിച്ചു. ആ അമ്മയുടെ അധ്വാനത്തെയും മനക്കരുത്തിനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അമ്മയെന്ന രണ്ടക്ഷരത്തിൽ ഒളിഞ്ഞിരിക്കുന്നത് സ്നേഹം മാത്രമല്ല, സ്വന്തം വേദനകൾ മറച്ചുവെച്ച് മക്കൾക്കായി പോരാടാനുള്ള അസാധാരണമായ കരുത്തുകൂടിയാണ്
No Comment.