
കവിത
നീയെൻ മനസ്സിൽ നിറയും വസന്തം
സ്വരമായ് രാഗമായ് വർണ്ണപരാഗമായ് നിറയും സംഗീതം….
ഉഷമലരേ…. പനിമതിയെ എന്നുമുദയത്തിൽ അരികിലെത്തും
സ്നേഹമേ….
നീയെന്നുമെന്നിൽ നിറയുന്നു പുതുഹർഷമായ്…
കാവ്യഗീതിയായ്…
നിൻ കണ്ണിണയിൽ തെളിയും ഭാവം…
നിൻ ചുണ്ടിണയിൽ വിരിയും പുഞ്ചിരിയും…
അറിയാതെയെന്നുള്ളിൽ നിറയവേ….
വിരിയുന്നുയെൻ തൂലികതുമ്പിൽ
അഴകേ നിൻ രൂപം
ഗാനമായ്
പ്രണയഗാനമായ്…
മധുമൊഴി നിൻ സ്നേഹവാത്സല്യം
മനസ്സിൽ കുളിരായ് പടരുമ്പോൾ…
മന്ദാരമലരായ് നൈർമല്യമായ്….
അരികിൽ നീ അണയുന്നു സ്നേഹമായ്….
സംപ്രീതയായ്….
ചന്ദ്രിക ചാർച്ചിത രാവുകളിൽ
ചന്ദനഗന്ധവുമായി മാരുതനൊഴുകുമ്പോൾ
ചാരുമുഖീ നീയെൻ അരികിലെത്തുന്നു
സാഫല്യമാം ജന്മസുകൃതമായ്…
പുൽകിയുണർത്തി
നിന്നെയാ രാവിൽ ഞാൻ
ചുംബനമലരുകൾ
എത്രയൊ നൽകി…
ശ്രീരാഗമായ് അരികിൽ വന്നു.,.
ശ്രീരഞ്ജിനിയായ് അലിഞ്ഞുചേർന്നു…

No Comment.