Skip to content

chithrodayamflashnews.com

October 22, 2026 11:20 am

കോഴിക്കോട് മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവം: കൊലപാതകത്തിലേക്ക് നയിച്ചത് ലഹരിയെച്ചൊല്ലിയുള്ള തർക്കം

കോഴിക്കോട്: മീഞ്ചന്തയിൽ അച്ഛന്റെ അടിയേറ്റ് 31 വയസ്സുകാരനായ മകൻ മിസ്ഹബ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള കുടുംബതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ലഹരിക്ക് അടിമയായ മകന്റെ ഉപദ്രവവും അക്രമവും പ്രതിരോധിക്കുന്നതിനിടയിലാണ് അച്ഛൻ ഉമർ കോയയിൽ നിന്ന് ഈ കൃത്യം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പത്തു വർഷത്തിലേറെയായി മിസ്ഹബ് ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. അടുത്തിടെയായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

മകനെ ലഹരിമുക്തിയിലേക്ക് തിരികെ കൊണ്ടുവരാൻ പിതാവ് വൻതുക ചെലവഴിച്ച് പലതവണ ചികിത്സകൾ നൽകിയിരുന്നെങ്കിലും, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ വീണ്ടും ലഹരിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ലഹരിമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനായി പിതാവിന്റെ സ്ക്രാപ്പ് ബിസിനസ്സിലെ സാധനങ്ങളും വീട്ടിലെ വസ്തുക്കളും മിസ്ഹബ് നിരന്തരം മോഷ്ടിച്ചു വിറ്റിരുന്നതായി അയൽവാസികൾ ആരോപിക്കുന്നു.

വർഷങ്ങളായുള്ള മകന്റെ ലഹരി ഉപയോഗം കുടുംബത്തെയാകെ തകർത്ത അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6