Skip to content

chithrodayamflashnews.com

October 23, 2026 3:46 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വിഷു ദിനത്തിൽ അപകടമരണം; ഡിവൈഡറിൽ ബൈക്കിടിച്ച് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം

കാസർകോട്: വിഷു ദിനത്തിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശികളായ ശ്രീരാഗ് (24) , സുഹൃത്ത് അരുൺകുമാർ (22) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ മടിക്കൈ അടുക്കത്ത് പറമ്പിൽ വെച്ചായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി നീലേശ്വരത്തെ സുഹൃത്തിന്റെ വീട്ടിൽ നടന്ന വിഷു ആഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. അടുക്കത്ത് പറമ്പിലെ ഡിവൈഡറിൽ ബൈക്കിടിച്ച് ഓവുചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അരമണിക്കൂർ കഴിഞ്ഞാണ് അതുവഴി വന്ന യാത്രക്കാരും സമീപത്തെ വീട്ടിലെ ആൾക്കാരും നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. മൃതദേഹം രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെൽഡിങ് തൊഴിലാളിയാണ് ശ്രീരാഗ്. കല്യാൺ റോഡ് തീയനെ കൊത്തി മൂലയിലെ ഓട്ടോ ഡ്രൈവർ രാജന്റെയും പ്രമീളയുടെയും മകനാണ്. ശ്രീരാജ് സഹോദരനാണ്. ചുമട്ടു തൊഴിലാളി അനന്തന്റെയും മീനയുടെയും മകനാണ് അരുൺ രാജ്. അരുണിന് മിഥുൻ, അഞ്ചു എന്നീ സഹോദരങ്ങളുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6