Skip to content

chithrodayamflashnews.com

October 24, 2026 8:41 pm

മുന്ന് കവിതകൾ

നിഥിൻകുമാർ ജെ പത്തനാപുരം

,

1,ഇരുളിന്റെ പ്രകാശം


ഈ ഇരുളിലുമൊരു
പ്രകാശമുണ്ട്.
മിന്നാമിനുങ്ങിന്റെ നേർത്ത
പ്രകാശം പോലെ.
നിറം മങ്ങിയ
നിലാവെളിച്ചത്തിന്റെ
പുറം ചട്ടയും ചിതൽ
പൊതിഞ്ഞിരുന്നു.
മങ്ങിയരണ്ട പ്രകാശമിന്നും
അണയാതെയിരുന്നു.


2,നാളെയുടെ സ്വപ്നം


ഉയരുവാൻ കൊതിക്കുന്നൊരു
ജനതയിന്നും
ഉയർന്നുജ്വലിക്കുമൊരു സുര്യനെകണ്ടൊരു
പ്രതീക്ഷയുടെ ചിത്രം
കോറി നൽകി.
ഒടുവിലായ് വീണുപോയ
ജീവനുകകൾക്കായി
ജീവിതങ്ങൾ പലതും
പടികളിറങ്ങി.


3,വസന്തം


മനം നിറച്ച പൊൻകൊന്ന
പൂവിതളുകൾ പൊഴിഞ്ഞു വീണിരുന്നു.
വിഷുപക്ഷിയുടെ നീറുന്ന
വേദനയും പൊൻകൊന്നപ്പൂവിനൊപ്പം
അടർന്നുവീണിരിന്നു,
ഞാനെന്റെയീ നിശയിൽ സർവ്വവും
വിസ്മരിക്കുകയാണൊരുയാമത്തിനപ്പുറം
വിരിയുന്നൊരു വിഷുപുലരിക്കായ്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6