കാലടി: വൈദിക വിദ്യാര്‍ത്ഥിയെ മീന്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാര്‍ത്ഥിയെയാണ് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈക്കം ഉദയനാപുരം പുള്ളോന്തറ വീട്ടില്‍ ലൂക്കോസ് മകന് ആഗ്നല്‍ (19) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് മൃതദേഹം ദേവാലയത്തിന് സമീപമുള്ള കുളത്തില്‍ കണ്ടത്. കൈയിലും കാലിലും കരുവാളിച്ച പാടുകള്‍ ഉണ്ട്. മോട്ടറിലേക്കുള്ള വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
No Comment.