Skip to content

chithrodayamflashnews.com

October 24, 2026 8:42 pm

ട്രെയിനില്‍ നിന്നു പല്ല് തേക്കുന്നതിനിടെ കാറ്റില്‍ അടഞ്ഞ വാതില്‍ തട്ടി തെറിച്ചു വീണ് യുവാവ് മരിച്ചു

കൊല്ലം: കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവാവ് ട്രെയിനില്‍നിന്നുവീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ വിശ്വപുരം കരിഞ്ചയില്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ആനന്ദ് കൃഷ്ണന്‍ (36) ആണ് മരിച്ചത്.

കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു മലബാര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരില്‍ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണന്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ ട്രെയിനില്‍ നിന്നു പല്ല് തേക്കുമ്ബോള്‍ കാറ്റില്‍ അടഞ്ഞ വാതില്‍ തട്ടി ആനന്ദ് കൃഷ്ണന്‍ തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയില്‍വേ അധികൃതരില്‍ നിന്നു ലഭിച്ചതെന്ന് സഹോദരന്‍ അനൂപ് കൃഷ്ണന്‍ പറഞ്ഞു.മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം ഇന്ന്. കരിഞ്ച കിഴക്കുംകര പുത്തന്‍ വീട്ടില്‍ കൃഷ്ണന്‍ ആശാരി അമ്ബിളി ദമ്ബതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണന്‍ കഴിഞ്ഞ 17 വര്‍ഷമായി കണ്ണൂരിലാണ്. ഭാര്യ കണ്ണൂര്‍ സ്വദേശി അഞ്ചുന. മകന്‍: ആത്മദേവ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6