Skip to content

chithrodayamflashnews.com

October 23, 2026 6:33 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാശികൊണ്ടയക്ഷരങ്ങൾ

അലീഷ മാഹിൻ

എത്രയോ ദുരന്തമുഖങ്ങളെ കണ്ടിട്ടുമനുഭവിച്ചിട്ടും
തിരിച്ചടിയറിഞ്ഞിട്ടും
ഇവിടങ്ങളിൽ ഈ മനുഷ്യരിനിയുമെന്താണിങ്ങനെ???..

ഭരിച്ചു ഭരിച്ചൊടുവിൽ മനുഷ്യരുടെ എണ്ണം കുറയുന്നുണ്ട്,,
ഭൂമിക്ക് ഭാരമില്ലാതെയാവുന്നുണ്ട്!!

ഇരിക്കുന്നിടത്ത് നിന്നൊന്നനങ്ങാൻ അനുവാദം കാത്തുനിൽക്കുകയെന്നാൽ??
രക്തക്കറ കാണാതെയൊന്നുറങ്ങാൻ ഇനിയും ദിവസങ്ങളെണ്ണി കഴിയേണ്ടി വരുമെന്നാൽ??..

ഇനിയും ഓടിയൊളിക്കണമെന്നോ??.
ഇടമില്ലെന്നത് വിധിക്കറിയണമോ??
നോക്കുമ്പോൾ ജീവനുണ്ടല്ലോ..

ജീവനും കയ്യിലെടുത്തോടുന്നതൊരിക്കലും ഭയന്നിട്ടാവണമെന്നില്ല,,
പ്രിയമുള്ളവരിലേക്കെത്താനുള്ള കൊതി മാത്രമായിരിക്കണം…

പിന്നിൽ പിന്തുടരുന്നത് ചിലപ്പോൾ മനുഷ്യനായിരിക്കില്ല!!
മനുഷ്യരെത്ര വേഷം മാറിയിരിക്കുന്നു..

നേരിട്ട് കണ്ടതിലും വായിച്ചറിഞ്ഞ വരികളിലും
തിരിച്ചടികളെ മനുഷ്യനെന്നും ഭയമായിരുന്നു..

ചെയ്തു വെച്ച ദ്രോഹങ്ങൾക്കെല്ലാം
കാലമെല്ലാവരെകൊണ്ടും കണക്ക് പറയിപ്പിച്ചിരുന്നു…
ആ കണക്ക് വാക്കുകൾക്കതീതമായ തിരിച്ചടികളായിരുന്നു…

കഷ്ടതയനുഭവിച്ചവരുടെ പ്രാർത്ഥനയുടെ ശക്തി അത്ര തീവ്രമായിരുന്നു…

അലീഷ മാഹിൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6