Skip to content

chithrodayamflashnews.com

October 23, 2026 6:32 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാശികൊണ്ടയക്ഷരങ്ങൾ


കണ്മുന്നിൽ എത്ര ജീവനുകളാണ് ദിവസവും പിടഞ്ഞു വീഴുന്നത്..

പിച്ചി ചീന്തപ്പെട്ട എത്ര ജീവിതകഥകളാണ്
വരികളായി താളുകളിൽ ഒതുങ്ങുന്നത്..
അതിൽ എത്രയെണ്ണമാണ് ചിലർ വായിച്ചാസ്വദിക്കുന്നത്..

അവനവന്റെ ജീവിതത്തിൽ എത്രയൊക്കെ സന്തോഷം എന്ന് പറഞ്ഞൊപ്പിക്കുന്നുവെങ്കിലും
അശാന്തിയുടെ കൊടുമുടിയിലാണ് നാമെല്ലാവരും..

മൺകൂനകളിലുറങ്ങുന്ന ആത്മാക്കൾക്കിപ്പോഴും
ചോരചുവപ്പുള്ള പൂക്കളോടിഷ്ടമുണ്ടാകാം..

ജീവനോടെ ജീവനെടുക്കുന്നുവർക്ക് പൂക്കളും മനുഷ്യരും എല്ലാം ഒരേപോലെയായിരുന്നു,,
ചവിട്ടിയരയ്ക്കുമ്പോഴുള്ള ചോരയുടെ മണം അവർക്കേറെ പ്രിയമുള്ളതായിരുന്നു..

ജീവിതത്തിന്റെ ഒടുക്കമാകാറായിട്ടുണ്ട്,,
ജീവൻ കൊടുത്തും ജീവിതങ്ങളെ കാത്ത ഒരു കാലമുണ്ടായിരുന്നു..
ഇന്നെല്ലാം തല തിരിഞ്ഞിട്ടുണ്ട്..

കാത്ത് നിന്നവരുടെയും കൈ പിടിച്ചു കയറ്റിയവരുടെയും
ജീവനാണവർക്കാദ്യം
സംഹാരത്തിന് വേണ്ടതത്രെ..

മനസാക്ഷിയുടെ സ്ഥാനത്ത് പല മനസുകളിലും ഇന്ന് കരിങ്കല്ലുകളാണ്..
മനുഷ്യരൊക്കെയും അത്രയധികം മാറിയിരിക്കുന്നു…

അലീഷ മാഹിൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6