
ഇനിയുള്ള കാലങ്ങളിലങ്ങോട്ടേക്ക് നമ്മൾ
മനസ്സുകളിലും മനുഷ്യരിലും
തീയായി പടരണം..
കണ്ണടച്ച് വിശ്വസിക്കുന്നുവെന്നവർക്ക് തോന്നുന്നുവെങ്കിലും
കണ്ണിനൊപ്പം മനസ്സ് കൂടെ
തുറന്ന് പിടിക്കണം ,,
കണ്ണ് കൊണ്ട് കണ്ടതിലേറെ
മനസ്സ് കൊണ്ട് തിരിച്ചറിഞ്ഞതിലായിരുന്നു സത്യം..
വാക്ക് കൊണ്ടഭിനയിച്ച് ജയിച്ചെന്ന് കാണിച്ചവർ എപ്പോഴുമൊടുവിൽ തോറ്റു പോയിരുന്നു..
പക്ഷം പിടിക്കാതെയും കക്ഷി ചേരാതെയും
ആൾക്കൂട്ടങ്ങളിൽ ഓരോരുത്തരുടെയും വേറിട്ട ശബ്ദമാകണം..
ഒരിക്കൽ കണ്ണിൽ ഇരുട്ട് പടരുന്നുണ്ടാവാം,,
നരവീണ മുടിയിഴകൾ
പ്രായത്തെയോർമിപ്പിക്കുണ്ടാവാം,,
തൊലിപ്പുറങ്ങളിൽ ചുളിവുകൾ കൊണ്ട്
അലങ്കരിക്കപ്പെടുന്നുണ്ടാവാം,,
അക്ഷരങ്ങളിൽ പിശക് വരുന്നുണ്ടാവാം,,
പേനയെടുക്കാൻ കഴിയാത്ത വിധം ഞരമ്പുകളിലെ
കേടുപാടുകൾ കൈകളെ തളർത്തിയിട്ടുണ്ടാവാം,,
ഓർമകളെക്കാളേറെ മറവി മുന്നിലുണ്ടാവാം,,
മറുവാക്ക് പറയാൻ കഴിയാത്ത വിധം
നാവിനും ക്ഷീണം ബാധിച്ചിട്ടുണ്ടാവാം,,
അന്ധകാരവും ആൾബലമില്ലായ്മയും
ഏതിടങ്ങളിലും എല്ലായ്‌പ്പോഴും നിറഞ്ഞാടി കൊണ്ടേയിരിക്കും..
ശരീരത്തേക്കാളേറെ മറ്റൊരുവന്റെ മനസ്സ് തകർക്കണമെന്ന ചിന്തയിൽ
ചിലരപ്പോഴും ആയുസില്ലാത്ത അവരുടെ ആയുധങ്ങൾക്ക്
മൂർച്ച
കൂട്ടികൊണ്ടേയിരിക്കും…
അലീഷ മാഹിൻ
No Comment.