Skip to content

chithrodayamflashnews.com

October 23, 2026 6:13 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

കേരള സ്റ്റോറിക്കു പിന്നിലെ രാഷ്ട്രീയ താൽപ്പര്യം എന്ത് ? കേരളത്തിന്റെ മുഖം വികൃതമാക്കൽ ആരുടെ ലക്ഷ്യം ?

2023 | മെയ് 01|തിങ്കൾ |

പ്രണയത്തിന് മതത്തിന്റെ നിറം ചാർത്തുന്നത് ആര് തന്നെ ആയാലും അത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. മനുഷ്യനെ ആദ്യം മനുഷ്യനായി കാണാനാണ് ശ്രമിക്കേണ്ടത്. അതല്ലങ്കിൽ വയലാർ രാമവർമ്മ പറഞ്ഞതു പോലെ ഈ ലോകം തന്നെയാണ് ഭ്രാന്താലയമായി മാറുക. ഇക്കാര്യം വീണ്ടും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ കാരണം കേരള സ്റ്റോറി എന്ന സിനിമയുടെ കടന്ന് വരവ് തന്നെയാണ്. മെയ് 5 ന് പുറത്തിറങ്ങുന്ന ഈ സിനിമയുടെ ട്രെയിലർ മതേതര കേരളത്തെയാണ് ഞെട്ടിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു ലൈംഗിക അടിമകളാക്കി എന്നൊക്കെയാണ് ട്രെയിലറിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ഐ.എസ് എന്ന തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായി ചില യുവാക്കളും യുവതികളും നാട് വിട്ട് പോവുകയും, മതംമാറ്റം ഉൾപ്പെടെ നടത്തിയതും ഒരു യാഥാർത്ഥ്യമാണ്. അത് അത്തരം തീവ്രവാദ സംഘടനകളുടെ അജണ്ട പ്രകാരം നടന്ന പ്രവർത്തികൾ മാത്രമാണ്. എന്നാൽ, മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷവും ഇത്തരം പ്രവർത്തികളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന് ഒരു സിനിമ പറയുമ്പോൾ അത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്. പ്രണയത്തിന് മതമില്ല. മതം നോക്കി ആരും പ്രണയിക്കാറുമില്ല. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമായി തന്നെയാണ് കാണേണ്ടത്.

മന്ത്രി എം.ബി രാജേഷും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പിയുമടക്കം അനവധി പേർ വിവാഹം ചെയ്തിരിക്കുന്നത് ഇതര മതത്തിൽപ്പെട്ടവരെയാണ്. ഇവരെയൊക്കെ പരസ്പരം യോജിപ്പിച്ചത് ഒരുമതവുമല്ല അതിനും അപ്പുറം ചുവപ്പ് പാതയിലെ ജീവിതാനുഭവങ്ങളാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ചൂണ്ടിക്കാട്ടാൻ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഈ കണക്കുകൾ കൂടി കൂട്ടിയാണ് 32,000ത്തിന്റെ കണക്ക് സിനിമ പറയുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുക മാത്രമല്ല ശക്തമായി എതിർക്കുകയും വേണം. ആടിനെ പട്ടിയാക്കുന്നതിനു തുല്യമായ നിലപാടാണിത്. ഒരു തീവ്രവാദ സംഘടനയ്ക്കും കേരളത്തിന്റെ മണ്ണിൽ വേരുറപ്പിക്കാൻ കഴിയുകയില്ല ഈ മണ്ണിന്റെ പ്രത്യേകതയാണത്. രാഷ്ട്രീയ ഭിന്നത നിലനിൽക്കുമ്പോഴും വർഗ്ഗീയതയെ ചെറുക്കാൻ ഒറ്റക്കെട്ടായാണ് കേരളം രംഗത്തിറങ്ങാറുള്ളത്.

ഐഎസിൽ ചേരാൻ കേരളത്തിൽ നിന്ന്‌ പോയവർ 20ൽ താഴെയാണെന്നതാണ് കണക്ക്. അതിൽ പുരുഷന്മാരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്‌ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജയിലിലായ സ്‌ത്രീകളാകട്ടെ മോചിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. കേരളത്തിലെ പൊതു ബോധം ഇത്തരം നിലപാടുകൾക്ക് എതിരാണ്. എല്ലാ മതവിഭാഗങ്ങളിലും കുഴപ്പക്കാരുണ്ട്. അത്തരം ചില ആളുകൾ നടത്തുന്ന പ്രവർത്തിക്ക് അവർ പ്രതിനിധീകരിക്കുന്ന മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുക എന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്ന രീതിയല്ല.

എക്കാലത്തും ഒരു സെക്യുലർ നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ മാത്രമല്ല പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ രാഷ്ട്രീയത്തെയും തള്ളിക്കളഞ്ഞ സംസ്ഥാനമാണിത്. പേരിലും കൊടിയിലും മതത്തിന്റെ അടയാളം കൊണ്ടു നടക്കുന്ന സാക്ഷാൽ ലീഗ് പോലും നിലപാട് സ്വീകരിക്കുമ്പോൾ സെക്യുലർ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇവിടെ ജാതി – മത ചിന്തകൾ വിലപ്പോവില്ല. ഐ.എസിൽ ചേർന്നവരെയും കശ്മീരിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവരുടെയും കുടുംബാംഗങ്ങൾ തന്നെ സ്വന്തം ചോരയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത് കേരളത്തിന്റെ പൊതുവികാരം ഉയർത്തിപ്പിടിച്ചാണ്. ക്രിസ്തുമത വിശ്വാസിയായ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയപ്പോൾ ആ പ്രവർത്തി ചെയ്തവർക്കെതിരെ ഉയർന്നതും ഇതേ വികാരം തന്നെയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6