
ഇടവേളകൾക്ക് ശേഷം വീണ്ടും
താളുകളിലേക്ക് മഷി പടരുന്നുണ്ട്..
ആവർത്തനങ്ങളെഴുതാൻ വേണ്ടി കാത്തു വെച്ചതൊക്കെയും
മറവി കൊണ്ട് പോയിരിക്കുന്നു..
താളുകളിലേക്ക് പടരുന്ന അക്ഷരങ്ങളിലിപ്പോൾ
കൂടുതലും
കണ്ണുനീരാണ്..
പടരുന്ന മഷിയുടെ വേഗത
രക്തച്ചൊരിച്ചിലുകളെ
വീണ്ടും ഓർമിപ്പിക്കുന്നുണ്ട്..
കാലമെപ്പോഴും അങ്ങനെയാണ്!!
ഓർമകളെയൊരിക്കലും
മറവിക്ക്
വിട്ട് കൊടുക്കില്ല,,
കണ്ണുനീരിൽ നിന്ന്
കിട്ടിയവയെ പ്രത്യേകിച്ചും….
പൊട്ടി തകർന്ന കണ്ണാടി ചില്ല്
പോലെയാകുന്നു ജീവിതങ്ങൾ,,
അത്രയധികം സൂക്ഷിച്ചു പെറുക്കിയെടുത്തിട്ടും
ചില ചില്ലുതരികൾ
തുളഞ്ഞു കയറുന്നുണ്ട്,,
കുറച്ച് നിമിഷത്തേക്കെങ്കിലും
ചോര പടർത്തുന്നുണ്ട്,,
വേദന അറിയിക്കുന്നുണ്ട്…
തകർന്ന ചില്ലിലൂടെയും അവ്യക്തമായി ചിലതൊക്കെയപ്പോഴും
പ്രതിഫലിക്കുന്നുണ്ട്..
എത്രയൊക്കെ കൂട്ടിപ്പിടിച്ചിട്ടും ഉതിർന്നു വീഴുന്ന
മണൽ തരികൾ പോലെ…
എത്രയാവർത്തി തിരുത്തി വായിച്ചിട്ടും
ഇനിയും അർത്ഥങ്ങളെ പുറത്ത് വിടാത്ത വരികൾ പോലെ…..

അലീഷ മാഹിൻ
No Comment.