Skip to content

chithrodayamflashnews.com

October 23, 2026 6:12 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

വാശികൊണ്ടയക്ഷരങ്ങൾ

അലീഷ മാഹിൻ

പുറമേ പ്രകടിപ്പിക്കുന്നില്ലയെങ്കിലും
ഒരു മനുഷ്യന് എപ്പോഴും മറ്റൊരു മനുഷ്യനെ ഭയമായിരുന്നു..

പുതിയ വിരുന്നുകാരുടെ കടന്നു വരവിൽ എപ്പോഴും
ഓരോ രഹസ്യങ്ങളൊളിഞ്ഞു കിടപ്പുണ്ടായിരുന്നു..

നാളുകൾക്കോ,,
വർഷങ്ങൾക്കോ,,
യുഗാന്തരങ്ങൾക്കോ,,
അതുമല്ലെങ്കിൽ മരണത്തിനപ്പുറം മാത്രം
തിരിച്ചറിയപ്പെടുന്ന രഹസ്യങ്ങൾ
കടന്നു വരുന്ന ഓരോരുത്തരും അവശേഷിപ്പിക്കുന്നുണ്ടായിരുന്നു..

ചേർത്ത് പിടിച്ചവർക്ക് മുന്നിൽ പോലും രഹസ്യങ്ങളെ ഒളിപ്പിച്ചു വെച്ചെങ്കിൽ
മനുഷ്യർക്കിടയിൽ എപ്പോഴായിരുന്നു സ്നേഹമുണ്ടായിരുന്നത്???

വേനലിടങ്ങളിലേക്ക് പെയ്തൊഴിഞ്ഞ മഴകളൊക്കെയും
തണുപ്പിനെക്കാളിരട്ടി
ചൂടായിരുന്നു പകരം നൽകിയത്..

വിരുന്നു നൽകിയവരിലെ വസന്ത കാലവും കടമെടുത്താണ് വിരുന്ന് കഴിഞ്ഞവരെന്നും ഇറങ്ങി പോയതൊക്കെയും..

ചുട്ടുപൊള്ളുന്ന മണ്ണിലേക്ക് വിരുന്നെത്തിയ മഴയെ
ഇനിയുമെത്ര ഭയപ്പെടണം??
വിരുന്നൊഴിയുന്ന മനുഷ്യരെ ഇനിയുമെത്ര സൂക്ഷിക്കണം??

അലീഷ മാഹിൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6