2023 | മെയ് 04|വ്യാഴം |
പത്തിരിപ്പാല: ഭിക്ഷാടന മാഫിയയില്‍ നിന്ന് ജനസേവ ശിശുഭവന്‍ രക്ഷപ്പെടുത്തിയ മഞ്ജുമാത ഇനി ഗോപീകൃഷ്ണന്റെ ജീവിതസഖി.
പാലക്കാട് പെരുങ്ങോട്ടുകുറിശി പറയന്‍കോട് കുന്നത്ത് ഗോപാലകൃഷ്ണന്‍- സത്യഭാമ ദമ്ബതികളുടെ മകനാണ് ഗോപീകൃഷ്ണന്‍.
മണ്ണൂര്‍കെ ആര്‍ പി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം.കുവൈറ്റില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഗോപീകൃഷ്ണന്‍. മഞ്ജുമാതഐ ടി ഐ ഇലക്‌ട്രീഷ്യന്‍ കോഴ്‌സ് പാസായി പാലക്കാട് സ്വകാര്യ സ്ഥാപനത്തില്‍
ജോലി ചെയ്യുന്നു.2002ല്‍ മൂന്ന് വയസുള്ളപ്പോഴാണ് മഞ്ജുമാതജനസേവയിലെത്തിയത്. പിതാവ് ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായപ്പോള്‍ അമ്മഉപേക്ഷിക്കുകയും മഞ്ജു ഭിക്ഷാടന മാഫിയയുടെ കെണിയിലാവുകയുമായിരുന്നു. അവര്‍കുട്ടിയെ ആസിഡൊഴിച്ച് പൊള്ളിച്ച് അങ്കമാലി നഗരത്തില്‍ ഭിക്ഷാടനത്തിന്ഉപയോഗിച്ചപ്പോഴാണ് ജനസേവ രക്ഷിച്ചത്.ജനസേവയില്‍ ആറാം ക്ലാസില്‍പഠിക്കുമ്ബോള്‍ പാലക്കാട് മണ്ണൂര്‍ കാര്‍ത്തികയില്‍ ശിവശങ്കരന്‍- ലീലദമ്ബതികള്‍ മഞ്ജുമാതയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ദത്തെടുത്തു.ശിവശങ്കരന്റെ മരണത്തെ തുടര്‍ന്ന് ലീലയോടൊപ്പമാണ് താമസം. ജനസേവ സ്ഥാപകന്‍ജോസ് മാവേലിയടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
No Comment.