Skip to content

chithrodayamflashnews.com

October 23, 2026 6:12 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാരുടെ സംവരണ സീറ്റിൽ മാറ്റം

2023 | മെയ് 04|വ്യാഴം |

ശ്രീകൃഷ്‌ണപുരം : സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്ത സീറ്റുകൾ പിൻഭാഗത്തെ ടയറിന്‌ മുകളിലുള്ളതാണെങ്കിൽ പകരം തൊട്ടടുത്ത സീറ്റുകൾ അനുവദിക്കാൻ ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകി. ഭൂരിഭാഗം ബസുകളിലും നിലവിൽ സംവരണം ചെയ്‌ത സീറ്റ് പിൻഭാഗത്തെ ടയറിന്‌ മുകളിലുള്ളവയാണ്‌.
ഇവിടെ ഇരിക്കുമ്പോൾ മുതിർന്ന പൗരന്മാർ ബുദ്ധിമുട്ട്‌ നേരിടുന്നുവെന്ന്‌ കാണിച്ച്‌ കുളക്കാട് പാറക്കുഴിയില്‍ വീട്ടിൽ പി സുബ്രഹ്മണ്യന്‍ നൽകിയ അപേക്ഷയിലാണ് നടപടി. ട്രാൻസ്‌പോർട്ട് കമീഷണർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ഉത്തരവ്‌ കൈമാറി.
ഒക്ടോബർ 21ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പാലക്കാട്ട്‌ നടന്ന വാഹനീയം അദാലത്തിലാണ് പി സുബ്രഹ്മണ്യന്‍ അപേക്ഷ നൽകിയത്. ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി തുടർനടപടി നിർദേശിച്ച് ട്രാൻസ്‌പോർട്ട്‌ കമീഷണർക്ക് അപേക്ഷ കൈമാറി. ബസിന്റെ ഇടതുഭാഗത്തെ പിൻചക്രത്തിന് മുകളിലാണ്‌ സംവരണ സീറ്റുകൾ എന്നതിനാൽ ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടുണ്ടെന്നും കാലുവയ്ക്കാൻ ഇടമില്ലെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ഇത്‌ ശരിയാണെന്ന്‌ കണ്ടെത്തിയതോടെയാണ്‌ നടപടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6