Skip to content

chithrodayamflashnews.com

October 23, 2026 6:13 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

ഷാളിട്ട് മൂടിയും ഹെൽമറ്റ് വയ്പ്പിച്ചും പെൺകുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ പുറകേ ഷാഡോ പൊലീസുണ്ടാവും

2023 | മെയ് 04|വ്യാഴം |

ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്നലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ
വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും.സിറ്റിപൊലീസ്സ്കൂളുകളുടെയുംപി.ടി.എകമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായസുരക്ഷാ ക്രമീകരണങ്ങളാണ് അവലംബിക്കുന്നത്.നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർ ഓരോവിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരിൽ കണ്ട്ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കും. ഇവരെസ്കൂൾ തുറക്കുന്നതിന് മുമ്പും പിമ്പും രഹസ്യമായി നിരീക്ഷിക്കും.സ്കൂളിലേയ്ക്കും തിരികെയുമുള്ള വഴികളിൽ ഇവരുടെ ചങ്ങാത്തവുംകൂട്ടുകെട്ടും പൊലീസിന്റെ ചാരക്കണ്ണുകൾ പിന്തുടരും. ക്ളാസ് കട്ട് ചെയ്ത്കറങ്ങാനിറങ്ങുന്ന കുട്ടികളെയും ഇനി മുതൽ കൈയോടെ പൊക്കാനാണ് പദ്ധതി.ക്ളാസുകളിലെ ഹാജർ ദിവസവും വിലയിരുത്തി ക്ളാസിലെത്താതിരിക്കുന്ന കുട്ടികളുടെരക്ഷിതാക്കളുമായി സ്കൂൾ അധികൃതരും പൊലീസും ബന്ധപ്പെടും. വീട്ടുകാരുടെഅറിവോടെയല്ല കുട്ടി സ്കൂളിലെത്താതിരുന്നതെങ്കിൽ കുട്ടിഎവിടെയായിരുന്നുവെന്നും ആരാണ് കുട്ടിയെകൂട്ടിക്കൊണ്ടുപോയതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കും.കുറ്റക്കാർക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.സ്കൂൾ – കോളേജ് പരിസരങ്ങളിലെ ക്യാമറകൾ പ്രത്യേകമായി നിരീക്ഷിക്കാനുംപൊലീസ് ആലോചിക്കുന്നുണ്ട്. ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ
എസ്.എച്ച്.ഒ മാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികളെതിരിച്ചറിയാത്തവിധം തലയിൽ ഷാളിട്ട് മൂടിയും ഹെൽമെറ്റ് ധരിപ്പിച്ചും ബൈക്കിൽചുറ്റാൻ കൊണ്ടുപോകുന്ന വിരുതന്മാരുടെ വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കും.ഇത്തരം വാഹനങ്ങളുടെ നമ്പർ ശേഖരിച്ചശേഷം ബൈക്ക് ഉപയോഗിച്ച ആളെപ്പറ്റിയുള്ളവിവരങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അവരുടെ വീട്ടുകാരുടെ അറിവോടെയല്ലകൂട്ടിക്കൊണ്ടുപോയതെങ്കിൽ അത്തരം വാഹനങ്ങൾ പിടിച്ചെടുക്കുകയും
കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളാനുമാണ് തീരുമാനം.എക്സൈസ്, എസ്.പി.സി, സ്കൂളുകളിലെ നാർക്കോ ക്ളബ്ബുകൾ തുടങ്ങിയവയുടെ സഹകരണവുംഇത്തരം നടപടികൾക്ക് ഉറപ്പാക്കും. അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി
നഗരത്തിലെ റസി. അസോസിയേഷനുകളുടെ യോഗം വിളിച്ച് അവരുടെ പങ്കാളിത്തം കൂടിഉറപ്പാക്കാനും നീക്കമുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6