2023 | മെയ് 06|ശനി |
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിനെ ഇലന്തൂരിലെ പാർട്ടി ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദീപിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.
3 മണിക്ക് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മുറിയുടെ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇലന്തൂർ വലിയപട്ടം സ്വദേശിയാണ് പ്രദീപ്. അദ്ദേഹത്തിന്റെ വീടിന് സമീപത്തുതന്നെയുള്ള ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056,0471-2552056)

No Comment.