
കോലം മാത്രം മനുഷ്യന്റേതായ ചിലർക്ക് മുന്നിൽ
എത്ര ജീവിതങ്ങളാണ് സന്തോഷമാടി തീർത്തത്..
മറ്റുള്ളവരറിയാതെ
എത്ര കോമാളി വേഷങ്ങളാണ്
ഒരു മനുഷ്യൻ കെട്ടിയാടുന്നത്..
ആടിതീർക്കാനിനിയും
ഒരുപാടുള്ളത് കൊണ്ടാവണം
പുറമേ
കാണിക്കുന്നില്ലയെങ്കിലും
ഏതിടങ്ങളിലും തനിയെ എത്തിച്ചേരാൻ
മനുഷ്യനെപ്പോഴുമൊരു ഉൾഭയമുണ്ടായിരുന്നു,,
പിന്നീടത് മടിയിലേക്കും വഴി മാറിയിരുന്നു..
ഞാൻ ഞാനെന്ന് ഒരു നൂറാവർത്തി വിളിച്ചു പറയുമെങ്കിലും
ഒരൊറ്റ ഗണത്തിൽ പെടുന്ന നമ്മൾ മനുഷ്യർക്ക്
ഇതിനുമാത്രമെന്തായിരുന്നു
പ്രത്യേകമായ പ്രത്യേകതകൾ??
എനിക്ക് മാത്രമെന്ന് പറഞ്ഞ് മറ്റൊരാളിൽ നിന്നും തിരിച്ചു വെച്ചതൊക്കെയും
അതിന്റെയെല്ലാ പൂർണതകളോടെയും തനിയെ അനുഭവിക്കാൻ ആർക്കാണ് യോഗമുണ്ടായിട്ടുള്ളത്??
വിധിയോടൊപ്പം കാലവും കൂടി ചേരുമ്പോൾ അങ്ങനെയൊക്കെയും കൂടിയാണ്!!!
മറ്റൊരാളെയൊരിക്കൽ
കോമാളി വേഷം
കെട്ടിച്ചവരെ കൊണ്ട് തന്നെ
പിന്നീടൊരിക്കൽ
കോമാളിവേഷം കെട്ടിയാടിപ്പിക്കും..
പ്രത്യേകമായെടുത്ത് വെച്ചതൊക്കെയും അതേ പൂർണതയോടെ തിരികെ വാങ്ങിക്കും..

അലീഷ മാഹിൻ
No Comment.