Skip to content

chithrodayamflashnews.com

October 24, 2026 7:04 pm

വാശികൊണ്ടയക്ഷരങ്ങൾ

അലീഷ മാഹിൻ

ആവശ്യത്തിലധികം നീക്കിയിരുപ്പുണ്ടായിരുന്നിട്ടും
അന്യന്റെ മരണപത്രത്തിലെ ഒസ്യത്തിലേക്ക് പോലും ചില കണ്ണുകൾ പാഞ്ഞിരുന്നു..

അവനെന്ത് കിട്ടി??
അവനെന്ത് നേടി??
എന്നത് മുതൽ മരിക്കുമ്പോൾ അവനെന്ത് കൊണ്ട് പോകും എന്ന് വരെയും തീ പിടിച്ച ചിന്തകൾ കൊണ്ട് ചിലർ തല പുകയ്ക്കുന്നുണ്ടായിരുന്നു..

എങ്കിലും ഒന്ന് പറയണം,,
ഇവർക്കൊക്കെയിടയിലും കുറേ നല്ലവരുണ്ടായിരുന്നു..

അവരിൽ ചിലർ നിസ്സഹായതയുടെ കൊടുമുടിയിലും
മറ്റു ചിലർ സൗഭാഗ്യങ്ങളുടെ നടുവിലും നല്ല മനസ്സ് കൊണ്ട് ജീവിക്കുന്നുണ്ട് ഇപ്പോഴും..

അവർക്കിടയിലും സ്വർഗവും നരകവും ഉണ്ടായിരുന്നു,,..
മരണത്തെ മുഖാമുഖം കണ്ടിരുന്നു,,..
നോവനുഭവിച്ചിരുന്നു,,..
മുറിവുകളിൽ ഉപ്പുനീര് വീണിരുന്നു,,..
തലയ്ക്ക് മുകളിൽ കഴുകൻ വട്ടമിട്ടു പറന്നിരുന്നു,,..
വീഴേണ്ടിടത്ത് വീണും
വാഴേണ്ടിടത്ത് വാണും അവരും ജീവിച്ചിരുന്നു..
ചോരയും കണ്ണുനീരും അവർക്ക് വിലപ്പെട്ടതായിരുന്നു..
വിജയത്തേക്കാളേറെ
തോൽവി തേടി വന്നിട്ടും മനസ്സെന്നും നല്ലതിന് വേണ്ടി കാത്തു വെച്ചിരുന്നു..

സ്നേഹമെന്ന ആയുധം നല്ലവരും മോശമായവരും ഒരേപോലെ മൂർച്ച കൂട്ടി ഉപയോഗിക്കുന്നുണ്ട് എപ്പോഴും..

വ്യത്യാസമെന്തെന്നാൽ,,
ഒരു കൂട്ടർ ആരുടേയും ചോര പൊടിയാതെ കാക്കുന്നുണ്ടായിരുന്നു..
മറ്റൊരു കൂട്ടർ കണ്ണിൽ ചോരയില്ലാത്ത മനുഷ്യവേഷം ധരിച്ചവതരിച്ച കാലന്റെ പിന്തുടർച്ചക്കാരായിരുന്നു..
ഒരു പക്ഷെ
അവർക്ക് മുന്നിൽ കാലനും തോറ്റു പോകുമായിരുന്നു…

അലീഷ മാഹിൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6