കാണാൻ നമുക്ക് മുന്നിലിയിനിയുമേറെ കാഴ്ചകളുണ്ട്…
കേൾക്കാൻ വാക്കുകളുണ്ട്..
വായിച്ചറിയാൻ വരികളുമുണ്ട്..
തൂലികയിൽ പടരുന്ന മഷി പറഞ്ഞതെന്നും
അവനവന്റേത് മുതൽ
അകലങ്ങളിലുള്ളവരുടെയുൾപ്പെടെ
ഇനിയും കാണാത്തവരെയും ചേർത്തായിരുന്നു..
വിശ്വാസമോരോ നിമിഷവും തട്ടി തെറിച്ചു കൊണ്ടേയിരിക്കും..
സ്നേഹം എന്നത് വെറും വാക്ക് കൊണ്ടുള്ള പ്രഹസനങ്ങളായി അവസാനിക്കും..

ഒരു മനുഷ്യനെയും സ്നേഹിക്കാൻ കൊള്ളില്ല എന്നതാണ് ഒരു മനുഷ്യന് വേണ്ടി കാലം മറ്റൊരാളിൽ നിന്ന് പകർന്നു കൊടുക്കുന്ന തെളിവ്..
വാശികൾക്ക് മുന്നിലടിയറവ് വെച്ച ജീവിതങ്ങളെ കണ്ട് ഉള്ളിൽ ചിരിച്ച് നിൽക്കുന്നവരേ,,
നിങ്ങളൊന്നറിയുക..
സ്നേഹമായിരുന്നു നിങ്ങൾക്ക് മുന്നിൽ തോറ്റു പോയത്….
വരികളിലിനിയഗ്നിയാണ് പടരാൻ പോകുന്നത്..
നാളെകളിലേക്ക് നിങ്ങളുൾപ്പെടുന്നവരെല്ലാം കാത്തിരിക്കുക.,,
സ്നേഹത്തിനൊടുവിൽ നോവറിഞ്ഞവരുടെ കണ്ണിലിനി പെയ്തൊഴിയാൻ
കണ്ണു നീരില്ല ബാക്കി..
ഇനിയുള്ളത് കത്തിജ്വലിക്കുന്ന പക മാത്രം..
ആളെക്കൂട്ടി
ആളികത്തിച്ചതിനൊടുവിൽ
ആളൊഴിഞ്ഞപ്പോൾ
മിച്ചം ചാരം മാത്രമല്ല..
ഇപ്പോഴും തൊട്ടാൽ പൊള്ളുന്ന കനല് കൂടിയുണ്ട്..
ഇനിയും പല ഭാവങ്ങൾ കാണിച്ചു കൊണ്ട്,,
വാശികൊണ്ട മനസ്സിലിനി അക്ഷരങ്ങളെ പുതിയ ഭാവത്തിൽ മാറ്റികൊണ്ട്,,.
അക്ഷരങ്ങളിലിനി അഗ്നിയെ പുണരുന്നതും നിങ്ങൾ കണ്ട് കൊള്ളുക….
അലീഷ മാഹിൻ
No Comment.