
കവിത
കരളിനുള്ളിൽ തുളതുളക്കുന്ന
പ്രണയമാണെടി
പെണ്ണേ നീ,
കനലെരിയും വഴിയിലെ
തെളിനീരാണെടി പെണ്ണേ നീ
കാണാതിരിക്കുന്ന നേരത്തു
കാണാൻ തോന്നുന്ന
സ്വപ്നമാണെടി
പെണ്ണേ നീ,
ചുടു വെയിൽ വീഴും വഴിയിലെ തണലാണെടി പെണ്ണേ നീ,
പുൽക്കൊടിക്കു പൂവാണെടി പെണ്ണെ നീ,
ഞാനെന്ന വാക്കിന്റെ
പുലരിയാണെടി പെണ്ണേ നീ,
കണ്ണു തുടിച്ചൊരു നേരത്തു
ചങ്കിലെ ചിന്തയാണെടി പെണ്ണേ നീ
പ്രാണനായി എന്നുമെന്നിൽ
ഒഴുകുന്നൊരു
പുഴയാണെടി
പെണ്ണേ നീ
കാതങ്ങൾ
അകലെയാണെങ്കിലും
ഇരുളാർന്ന രാവിലെ
നിറ ദീപമാണെടി
പെണ്ണേ നീ,
ഏതോ കാലം മുൻപേ
എന്നിൽ നിറഞ്ഞ
വസന്തമാണെടി
പെണ്ണേ നീ

No Comment.