Skip to content

chithrodayamflashnews.com

October 23, 2026 4:22 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ആദ്യ റാങ്കുകളിൽ പെൺകുട്ടികൾ; മലയാളികളിൽ ഒന്നാമത് ഗഹാന

2023 | മെയ് 24|ബുധൻ |

സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ റാങ്ക് നാല് പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹാന നവ്യ ജെയിംസ് ആറാം റാങ്ക് കരസ്ഥമാക്കി. ഗരിമ ലോഹിയ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട് മൂന്ന് നാല് റാങ്കുകൾ നേടിയത്.

ആര്യ വി.എം ആണ് ഗഹാന നവ്യ ജെയിംസിന് പിന്നിൽ രണ്ടാമത് എത്തിയ മലയാളി. 36-ാം റാങ്കാണ് ആര്യയ്ക്ക്. അനൂപ് ദാസ് 38-ാം റാങ്കും ഗൗതം രാജ് 63-ാം റാങ്കും നേടി. ആദ്യ നൂറിൽ ഇടംപിടിച്ച മലയാളികളാണ് ഇവർ.

സിവിൽ സർവ്വീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയത്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ

  1. ഇഷിത കിഷോർ
  2. ഗരിന ലോഹ്യ
  3. ഉമ ഹാരതി എൻ.
  4. സ്മൃതി മിശ്ര
  5. മയൂർ ഹസാരിക
  6. ഗഹാന നവ്യ ജയിംസ്
  7. വസീം അഹമ്മദ് ഭട്ട്
  8. അനിരുദ്ധ് യാദവ്
  9. കനിക ഗോയൽ
  10. രാഹുൽ ശ്രീവാസ്തവ
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6