Skip to content

chithrodayamflashnews.com

November 29, 2026 11:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മലപ്പുറത്തെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കിക്കൊണ്ടുപോയി; പിഴ അടയ്ക്കാൻ ഉടമയ്ക്ക് ആലപ്പുഴയിൽ നിന്ന് നോട്ടിസ്

2023 | ജൂൺ 17|ശനി |

തിരൂരങ്ങാടി: ചെമ്മാട്ട് നിർത്തിയിട്ട ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷണം പോയി, ഗതാഗത നിയമ ലംഘനത്തിന് ആലപ്പുഴയിൽ നിന്ന് പിഴ. ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ.പി.അഷ്റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ 12 ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക‍്ഷനിൽ നിർത്തിയിട്ടിരുന്നു. 14ന് രാവിലെ തിരിച്ചെത്തി ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് പിൻഭാഗത്തെ നമ്പർ പ്ലേറ്റ് മോഷണം പോയത് അറിയുന്നത്. ബൈക്കിലെ പെട്രോൾ മുഴുവൻ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു.

15ന് ആലപ്പുഴ അരൂരിൽ നിന്ന് ട്രാഫിക് പൊലീസിന്റെ മൊബൈൽ സന്ദേശം ലഭിച്ചു. അഷ്റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു. ഫോട്ടോയിൽ മറ്റൊരു ബൈക്കിൽ 2 പേർ പോകുന്നതാണ് കണ്ടത്.

മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്റഫ് കരുതുന്നത്. ആലപ്പുഴ ട്രാഫിക് പൊലീസ്, തിരൂരങ്ങാടി പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6