2023 | ജൂൺ 17|ശനി |
കൊച്ചി: വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ചുള്ള പുനര്‍ജ്ജനി പദ്ധതി തട്ടിപ്പിന് പിന്നാലെ എംഎല്‍എ ഫണ്ട് വിനിയോഗത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. എംഎല്‍എ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി എംഎല്‍എ ഫണ്ട് വിനിയോഗിച്ചെന്നും അത്തരക്കാരെ സഹായിച്ചുവെന്നുമാണ് പരാതി.
ഒരു വീട് മാത്രമുള്ള പ്രദേശത്ത് റോഡും വൈദ്യുതി ലൈനുകളും സ്ഥാപിച്ചതില്‍ ദുരുഹതയുണ്ടെന്നാണ് ആരോപണം . അതേസമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. സതീശന്റെ ബിനാമിക്ക് വേണ്ടിയാണ് എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ അബ്ദുള്‍ സലാം ആണ് പരാതിക്കാരന്. മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കുമാണ് അദ്ദേഹം പരാതി നല്‍കിയത്.ബിനാമി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നെല്‍പ്പാടത്തേക്ക് 30 ലക്ഷം രൂപ ചിലവിട്ട് റോഡും വൈദ്യുതി ലൈനും കുടിവെള്ള ലൈനും സ്ഥാപിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
No Comment.