Skip to content

chithrodayamflashnews.com

Asnap 1409

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടു.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാന്‍ ദില്ലിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരന്‍ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ മാവുങ്കല്‍ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവര്‍ മോന്‍സന്‍ മാവുങ്കലിന് നല്‍കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6