മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇമെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബര്‍ വിദഗ്ദ്ധന്‍ ഉടന്‍ ഫോണ്‍ പരിശോധിക്കും. ഈ രീതിയില്‍ ഡിലീറ്റ് ചെയ്ത രേഖകളെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടില്ലെന്ന് വിദ്യ ആവര്‍ത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നാണ് ചില സൂചനകള്‍ പൊലീസിന് ലഭിച്ചത്. ഫോണില്‍ തന്നെയായിരിക്കാം ഫോട്ടോ ഷോപ്പിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നാണ് പൊലിസിന്റെ സംശയം. എന്നാല്‍ ഇതെല്ലാം ഫോണില്‍ നിന്ന് കളഞ്ഞതായി കണ്ടെത്തി. സൈബര്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിദ്യയുടെ മൊബൈല്‍ ഫോണിലുണ്ടെന്ന് സൂചന, മെയിലുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍
No Comment.