Skip to content

chithrodayamflashnews.com

Asnap 1409

മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേര്‍ അടിയില്‍ കുടുങ്ങി; ഞെട്ടിക്കുന്ന അപകടം..!



മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. രണ്ടുപേര്‍ അടിയില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്. ലോറി ബൈക്കിനും കാറിനും മീതെയ്ക്കാണ് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്ന ആളുമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6