ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): ഈ ദിവസം ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ സാദ്ധ്യത കാണുന്നു.ദേഹസുഖം, ധനലാഭം, ശത്രുനാശം, ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), ശത്രുക്കൾ വർദ്ധിയ്ക്കുന്ന സമയമാണ്. സംസാരത്തിൽ പോലും ശ്രദ്ധിയ്ക്കണ്ട സമയമാണ്.ചർമ്മ സംബന്ധമായ ബുദ്ധിമുട്ട് കൾ വരാതെ ശ്രദ്ധിയ്ക്കണം മനസുഖം കാര്യ പുരോഗതി, ഇവ പ്രതീക്ഷിക്കാം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) വിദേശത്തു നിന്നോ അന്യദേശത്ത് നിന്ന ധനവരവിനു സാദ്ധ്യ തുള്ള ദിവസമാണ് അന്യർക്ക് ദാനധർമ്മങ്ങൾ ചെയ്യണ്ടതിനെക്കുറിച്ചുള്ള ചില ആലോചനകൾ നടക്കും, ശത്രുനാശം ഗൃഹ സുഖം അഭിമാനം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സേനാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമാറ്റത്തിന്റെ സൂചനകൾ കേൾക്കാൻ സാധിക്കും സ്ഥാനഗുണം, അർത്ഥലാഭം, ശത്രുനാശം, ആരോഗ്യംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ബന്ധുക്കളിൽ നിന്ന് ഗുണാനുഭവം പ്രതീക്ഷിക്കാം ദ്രവ്യലാഭം വഞ്ചന പറ്റാതെ ശ്രദ്ധിയ്ക്കണം . പ്രവർത്തന മേഖലയിൽ കർമ്മ തടസ്സം സഞ്ചാരക്ലേശം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വ്യക്തിപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ,വിഭവ വർദ്ധന, സഞ്ചാരം, രോഗ ശമനം , ധനവരവിനു കാലതാമസം ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം പ്രതീക്ഷികാം സ്ഥാനപ്രാപ്തി, ധനലാഭം സഞ്ചാര o, കുടുംബ സംബന്ധമായ പ്രവർത്തികളിൽ പ്രയാസങ്ങൾ ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങൾക്ക് വിദേശ ജോലിയ്ക്കുള്ള അറിയിപ്പുകൾ ലഭിക്കും കർമ്മ മേഖലകളിൽ പുരോഗതി, ദേഹസുഖം ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) മേലധികാരികളിൽ നിന്നു സൗഹാർദ്ദപരമായ സമീപനംകർമ്മ വിജയം, ഇഷ്ടലാഭം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, ബന്ധനമുക്തി , കർമ്മ വിഘ്നം മാറിവരും ധനതടസ്സം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) . കാർഷികമേഖലകളിലുള്ളവർക്ക് അനുകൂല ദിവസം ആരോഗ്യം, രാജ ഭയം, ദ്രവ്യലാഭം ശത്രു ശല്യം ,കാര്യ ലാഭം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) അന്യരെ സഹായിക്കാനുള്ള അവസരം വന്നുചേരും ധനലാഭം, സ്ഥാനലാഭം കുടുംബ സുഖം അഭിമാനംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.