മക്കരപ്പറമ്പ് : സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിന് സർക്കാർ നൽകിയ അരിമറിച്ച് വിൽക്കാനുള്ള ശ്രമം നാട്ടുക്കാർ തടഞ്ഞു.കുറുവ എ യു പി സ്കൂളിൽ നിന്ന് കുട്ടികൾക്ക് ഉച്ച കഞ്ഞിക്കുള്ള അരിയാണ് മറിച്ച് വിൽക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ സ്കൂളിൽ നിന്ന് ഗുഡ്സ് ഓട്ടോയിൽ 10 ൽ അധികം ചാക്കുകളിൽ കയറ്റിയ അരി മക്കരപ്പറമ്പിലെ ഹോൾസെയിൽ ഷോപ്പായ തുളുവത്ത് ഷോപ്പിൽ എത്തിച്ച് ഷോപ്പിലേക്ക് മാറ്റുന്നതിനിടെ വാഹനത്തെ പിന്തുടർന്നെത്തിയ രക്ഷിതാക്കൾ അടക്കമുള്ള നാട്ടുകാർ അരി പിടികൂടുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മങ്കട സി ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രധാനധ്യാപകൻ മഹബൂബ് ഭക്ഷണ ചാർജുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണ അരി മറിച്ച് വിൽക്കാൻ ശ്രമം സ്കൂൾ അദ്ധ്യാപകരെ നാട്ടുക്കാർ കയ്യോടെ പിടികൂടി
No Comment.