Skip to content

chithrodayamflashnews.com

October 21, 2026 6:00 am

ഭാഗ്യം എപ്പോൾ വേണമെങ്കിലും വരാം; കേരള ലോട്ടറിക്ക് ഇനി ഭാഗ്യമുദ്ര

തിരുവനന്തപുരം: ഭാഗ്യക്കുറിയുടെ പേരിൽ തന്നെയുണ്ട് ഭാഗ്യം. ഭാഗ്യമോഹികളായ ആളുകളുടെ സ്വപ്നങ്ങളിലൊന്നാണ് ഭാഗ്യക്കുറിയടിച്ച് പണക്കാരനാകുക എന്നത്. നിമിത്തങ്ങളിൽ ഒരുപാട് വിശ്വാസമർപ്പിക്കുന്നവരാണ് മലയാളികൾ. പച്ചക്കുതിര തന്നെ അതിനു ഉദാഹരണമാണ്. അപ്പോൾ ഈ പച്ചക്കുതിരയും ഭാഗ്യക്കുറിയും ഒന്നിച്ചാലോ? “ഡബിൾ ഭാഗ്യം”

ഇതാണ് ഇനി പുതിയ ഭാഗ്യക്കുറികളിൽ എത്തുന്നത്. പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

“ഇന്ത്യയിലാദ്യമായി ലോട്ടറി സംവിധാനം വന്നത് കേരളത്തിലാണ്. ഒരു വർഷം 7000 കോടി രൂപ സമ്മാനമായി നൽകുന്ന ഒരു പ്രസ്ഥാനമാണ് ലോട്ടറി. ഭാഗ്യത്തിന് നല്ല എംബ്ലം ഉണ്ടാവേണ്ടതുണ്ട്, ” കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. ഭാഗ്യക്കുറി വകുപ്പിന് പിആർഡി എംപാനൽഡ് ഏജൻസിയായ മൂവിങ് ക്രാഫ്റ്റാണ് പരസ്യ ചിത്രങ്ങൾ തയാറാക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6