Skip to content

chithrodayamflashnews.com

November 29, 2026 11:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പുരുഷന്മാരിൽ ശ്വാസകോശ അർബുദംവർധിക്കുന്നതായി പഠനം

പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും വർധിക്കുന്നതായി പഠനം. തൃശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ ടെർഷ്യറി കാൻസർ കെയർ സെന്ററിലെ 2020 വർഷത്തെ ഹോസ്പിറ്റൽ ബേസ്ഡ് കാൻസർ രജിസ്ട്രി – റിപ്പോർട്ടിലാണ്‌ ഇക്കാര്യം സൂചിപ്പിക്കുന്നത്‌

2020ലെ കണക്കുപ്രകാരം 4062 പുതിയ കാൻസർ രോഗികളാണ്‌ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പുരുഷന്മാരിൽ ശ്വാസകോശാർബുദവും (13.5 ശതമാനം) സ്ത്രീകളിൽ സ്തനാർബുദവുമാണ് (15.5 ശതമാനം) കൂടുതലായി കണ്ടുവരുന്നത്. സമഗ്രമായ റേഡിയേഷൻ ചികിത്സ രോഗികൾക്ക് ഉറപ്പുവരുത്തുന്നതിന് അടിയന്തരമായി ബ്രാക്കി തെറാപ്പി ഉപകരണങ്ങൾ ആവശ്യമാണ്‌. 10 മുതൽ 20 ശതമാനം രോഗികൾക്ക് ആധുനികമായ റേഡിയോ ന്യൂക്ലിയയിഡ് ചികിത്സ ആവശ്യമാണ്‌.

ഇതിനായി ന്യൂക്ലിയർ മെഡിസിൻ വിഭാഗവും ആരംഭിക്കണം. ഉദരരോഗ വർധന കണക്കിലെടുത്ത്‌ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗവും കരൾ മാറ്റിവയ്ക്കൽ വിഭാഗവും അനിവാര്യമാണ്. കാൻസർ സെന്ററിനോട് ചേർന്ന് ഓങ്കോ പത്തോളജി വിഭാഗം ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഷീല പ്രകാശനം ചെയ്തു. കാൻസർ വിഭാഗം മേധാവി ഡോ കെ സുരേഷ് കുമാർ, ആശുപത്രി സൂപ്രണ്ട്‌ ഡോ. ഷെഹന എ ഖാദർ, ആർഎംഒ ഡോ. നോനം ചെല്ലപ്പൻ, ഡോ. സുനിത ബാലകൃഷ്ണൻ, ഡോ. ടി ആർ സോന റാം, ഷിജീന മാത്യു എന്നിവർ സംസാരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6